കുറ്റ വിചാരണ സദസ്സ്: ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ജില്ലയിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയെയും ക്രിമിനൽ കൊട്ടേഷൻ ഗുണ്ടാസംഘങ്ങളെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരിക..
കഴിഞ്ഞദിവസം തോട്ടടയിൽ ഉണ്ടായ കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കുക, സ്വന്തം നാട്ടിൽ പോലും ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഇന്ന് (16-02-2022 ബുധനാഴ്ച )കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ വർധിച്ചുവരുന്ന മയക്കു മരുന്ന് മാഫിയയ്ക്കും വിവാഹ വേദികളിലെ ആഘോഷത്തിന് പേരിൽ നടക്കുന്ന ആഭാസങ്ങൾ ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും തോട്ടട കൊലപാതകത്തിൽ പോലീസ് കുറ്റവാളികളിൽ ചിലരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുന്നതായും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് പറഞ്ഞു