മുസ്‌ലിം ലീഗ് ഡിവൈ.എസ്.പി. ഓഫീസ് മാർച്ച് നാളെ

കണ്ണൂർ: മാതമംഗലത്തെ അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിക്കുകയും സഹോദരിയെ കൈയേറ്റം ചെയ്യുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മുസ്‌ലിം ലീഗ് വ്യാഴാഴ്ച മാർച്ച് നടത്തും.

ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, വി.പി.വമ്പൻ, അഡ്വ. എസ്.മുഹമ്മദ്, ടി.എ.തങ്ങൾ, എൻ.എ.അബൂബക്കർ മാസ്റ്റർ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, കെ.ടി.സഹദുല്ല, അഡ്വ. കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി.താഹിർ, എം.പി.എ.റഹീം എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: