കണ്ണൂരിൽ നാളെ (ഫെബ്രുവരി 17 ബുധനാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കവ്വായി ഭാഗം മുഴുവനായും അന്നൂര്‍ കിസാന്‍ കൊവ്വല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോവിലകം, ആഢൂര്‍ കനാല്‍, ആഢൂര്‍ പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും ആഢൂര്‍ വായനശാല, കാടാച്ചിറ ഹൈസ്‌കൂള്‍, ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, റിലയന്‍സ് കാടാച്ചിറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാത്തന്‍ മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 17 ബുധനാഴ്ച ഉച്ചക്ക് 12  മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട് റോഡ് , സിമന്റ് ഗോഡൗണ്‍, മര്‍ഹബ, കെ സി എം വുഡ്, ഹുസ്ന പരിസരം, ജയാ സോമില്‍   എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 17 ബുധനാഴ്ച  രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്കിക്കാട്, നളിവട്ടം വയല്‍, പള്ളിമുക്ക്   എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 17 ബുധനാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങോം മെട്രോ കോളനി, താണ്ടാനാട്ടുപോയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പെരിന്തട്ട ഭാഗം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മുണ്ടയാട് പൗള്‍ട്രി  ഫാം, ഇന്‍ഡോര്‍ സ്റ്റേഡിയം, എളയാവൂര്‍ ഓഫീസ്, ജേര്‍ണലിസ്റ്റ് കോളനി, എളയാവൂര്‍ ബാങ്ക്, എളയാവൂര്‍ പഞ്ചായത്ത്, എയര്‍ടെല്‍ മുണ്ടയാട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 17 ബുധനാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ചെമ്മാടം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍   ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ ഏഴ് മുതല്‍  10 മണി വരെയും കരിമ്പുംകര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും  മീന്‍കടവ്, തണ്ടപ്രം, തരിയേരി, എടവച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി   മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടക്കാട് ട്രാന്‍സ്‌ഫോര്‍മറിന്റെ മൈലുള്ളി ഭാഗങ്ങളില്‍  ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: