തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 17 ബുധനാഴ്ച) വൈകിട്ട് 3.15ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും.
30 കോടിയുടെ പദ്ധതികളാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ പൂര്‍ത്തീകരിച്ചത്. 12 കോടിയുടെ പെറ്റ് സി ടി സ്കാന്‍, 3.43 കോടിയുടെ കാന്‍സര്‍ ബയോബാങ്ക്, 3.50 കോടിയുടെ ടെലികൊബാള്‍ട്ട്, 1.60 കോടി രൂപയുടെ എച്ച് ഡി ആര് ബ്രാക്കി തെറാപ്പി, 40 ലക്ഷം രൂപയുടെ ബ്ലഡ് ആന്‍ഡ് മാരോ ഡോണര്‍ രജിസ്ട്രി, ഒമ്പത് കോടി രൂപയുടെ ജനറല്‍ സ്റ്റാഫ് ക്വാട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.