കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ ഐ ഫോണുകളും പിടികൂടി

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ ഐഎക്‌സ 1745 വിമാനത്തിലാണ് ഇയാളെത്തിയത്. ബോള്‍ പോയിന്റ് പേനകള്‍, ലേഡീസ് ബ്രാ, ജെന്റ്‌സ് പാന്റുകള്‍ എന്നിവയ്ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കു എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, സുബൈര്‍ ഖാന്‍, ഗുര്‍മിത് സിങ്, ഹെഡ് ഹവില്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: