മാരകമായ ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ

പഴയങ്ങാടി: മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ബീച്ച് റോഡിലെ പി.പി. ജസീറിനെ (25 ) പഴയങ്ങാടി പ്രതിഭ ടാക്കീസിനടുത്തു വെച്ച് എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും സാഹസികമായാണ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാനെത്തിയതായിരുന്നു യുവാവ്. സി.പി.ഒ.മാരായ മുകേഷ്, സിറാജ്, ലതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: