സംസ്ഥാനക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്ര കലാശ്രീ പുരസ്‌കാരം മേതില്‍ ദേവികക്ക്

2020ലെ  സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ക്ഷേത്ര കലാശ്രീ പുരസ്‌കാരത്തിന് മേതില്‍ ദേവിക അര്‍ഹയായി. ക്ഷേത്രകലയായ മോഹിനിയാട്ടത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 25001 രൂപയും  പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ക്ഷേത്രകലാ ഫെലോഷിപ്പ് 2020ന് ഗുരു സദനം ബാലകൃഷ്ണന്‍ അര്‍ഹനായി. കഥകളി രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 15001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ. കെ എച്ച് സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ക്ഷേത്രകലാ അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരം, യുവപ്രതിഭ പുരസ്‌കാരം എന്നിവയ്ക്ക്  അര്‍ഹരായവര്‍ക്ക് 7500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ലഭിക്കുക. പുരസ്‌കാര വിഭാഗം, ജേതാവ്, സ്ഥലം (ബ്രാക്കറ്റില്‍)എന്നീ ക്രമത്തില്‍.

ദാരുശില്‍പം-  ബിജു സി, കാസര്‍ഗോഡ്
ലോഹ ശില്‍പം- ടി വി രാജേന്ദ്രന്‍, കണ്ണൂര്‍
ശിലാശില്‍പം -മനോജ് കുമാര്‍ പി വി, കണ്ണൂര്‍
ചെങ്കല്‍ ശില്‍പം – കണ്ടന്‍ ചിറക്കല്‍ സുരേശന്‍, കണ്ണൂര്‍
യക്ഷഗാനം -ശങ്കര റൈ എം, കാസര്‍ഗോഡ്
മോഹിനിയാട്ടം – കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍, കണ്ണൂര്‍
ചുമര്‍ചിത്രം – കെ ആര്‍ ബാബു, കോഴിക്കോട്
തിടമ്പുനൃത്തം – ഡോ.ശ്രീരാമ അഗ്ഗിത്തായ, കാസര്‍ഗോഡ്
കളമെഴുത്ത് – മണികണ്ഠന്‍ കെ എസ് തൃശ്ശൂര്‍
കഥകളി – കോട്ടക്കല്‍ രാജ്‌മോഹന്‍, മലപ്പുറം
കൃഷ്ണനാട്ടം – കെ വൈശാഖ് ഗുരുവായൂര്‍, തൃശ്ശൂര്‍
തീയാടിക്കൂത്ത് – വരവൂര്‍ തീയാടി നാരായണന്‍ നമ്പ്യാര്‍, തൃശ്ശൂര്‍
ഓട്ടന്‍ തുള്ളല്‍ – കലാമണ്ഡലം വാസുദേവന്‍, പാലക്കാട്
ക്ഷേത്രവാദ്യം – കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, കണ്ണൂര്‍
സോപാനസംഗീതം – സുരേന്ദ്രന്‍ എസ്, ആലപ്പുഴ
അക്ഷരശ്ലോകം – വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ആലപ്പുഴ
ക്ഷേത്രവൈജ്ഞാനിക സാഹിത്യം- ഡോ. കെ ജി പൗലോസ്, എറണാകുളം
ചാക്യാര്‍കൂത്ത് – ഡോ.എടനാട് രാജന്‍ നമ്പ്യാര്‍, എറണാകുളം
നങ്ങ്യാര്‍കൂത്ത് – കലാമണ്ഡലം കൃഷ്‌ണേന്ദു, പാലക്കാട്
കൂടിയാട്ടം – പൊതിയില്‍ നാരായണ ചാക്യാര്‍, പാലക്കാട്
പാഠകം – കലാമണ്ഡലം അബിജോഷ്, പാലക്കാട്
ശാസ്ത്രീയ സംഗീതം – താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി, കണ്ണൂര്‍

ഗുരുപൂജ പുരസ്‌ക്കാരം
തിടമ്പുനൃത്തം- ബാലന്‍ കാരണവര്‍, കാനം, പയ്യന്നൂര്‍
യുവപ്രതിഭാ പുരസ്‌ക്കാരം
കൂടിയാട്ടം- അമ്മൂര്‍ രജനീഷ് ചാക്യാര്‍, തൃശ്ശൂര്‍
ലോഹശില്‍പം- ചിത്രന്‍ കുഞ്ഞിമംഗലം, കണ്ണൂര്‍
ചുമര്‍ചിത്രം -ശാസ്ത്രശര്‍മ്മന്‍ പ്രസാദ് ടി എസ്സ്, തൃശ്ശൂര്‍
മോഹിനിയാട്ടം- ഹരിത തമ്പാന്‍, കണ്ണൂര്‍

2019, 2020 എന്നീ വര്‍ഷങ്ങളിലെ ക്ഷേത്രകലാ  അവാര്‍ഡുകളുടെ വിതരണം  ഫെബ്രുവരി 23 ചൊവ്വാഴ്ച  ടി വി രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍  ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: