വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു – നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ഇരിട്ടി : ഉളിക്കലിൽ വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഉളിക്കല്‍ പഞ്ചായത്തിൽ പെട്ട അപ്പര്‍ കാലാങ്കിക്ക് സമീപമാണ് ലോറിക്ക് തീ പിടിച്ചത്.

ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്യാന്‍ കൊണ്ടുവന്ന വൈക്കോല്‍ നിറച്ച ലോറിക്കാണ് തീ പിടിച്ചത്. ലോറി കടന്നുപോകുന്ന വഴിയിലുള്ള കശുമാവിന്‍ കമ്പ് ഇലട്രിക് ലൈനുമായി ഉരസുകയും തുടര്‍ന്ന് വൈക്കോലിന് തീ പിടിക്കുകയുമായിരുന്നു. വൈക്കോലിന് തീ പിടിച്ചതറിയാതെ മുന്നോട്ട് നീങ്ങിയ ലോറിയെ നാട്ടുകാര്‍ തടയുകയും ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. എന്നാല്‍ തീ കത്തിപടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ സമീപത്തുള്ള കരിങ്കല്‍ ക്വാറിയിലേക്ക് വെള്ളം എത്തിക്കുന്ന ടാങ്കര്‍ ലോറി ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. ഇതുമൂലം ലോറി കത്തി നശിക്കുന്നത് ഒഴിവാക്കാനായി. അപ്പോഴേക്കും ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമന സേന തീ പൂർണ്ണമായും കെടുത്തുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: