ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന് തുടക്കം: പ്രതിസന്ധികളില്‍ തളരാതെ മുന്നേറണം: സയ്യിദ് അസ്‌ലം തങ്ങള്‍

കണ്ണാടിപ്പറമ്പ്: പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ മുന്നേറേണ്ടവരാണ് മുസ്‌ലിംകളെന്നും പരീക്ഷണങ്ങളില്‍ പതറാതെ നിശ്ചയ ദാര്‍ഢ്യത്തോടെ നാഥന്റെ വിധിവിലക്കുകള്‍ക്കനുസൃതമായി ജീവിതം ധന്യമാക്കണമെന്നും സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍മശ്ഹൂര്‍. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് ഹസനാത്ത് വാര്‍ഷിക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും തങ്ങള്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്ല ബാഖവി മാണിയൂര്‍ പ്രാര്‍ഥന നടത്തി. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തി.

അനസ് ഹുദവി അരിപ്ര, കെ.എന്‍ മുസ്തഫ, അബ്ദുല്‍ അസീസ് ബാഖവി, എ.ടി മുസ്തഫ ഹാജി, ടി.പി ആലിക്കുട്ടി ഹാജി, സി.എച്ച് മുഹമ്മദ് കുട്ടി, കെ.ടി കരീം ഹാജി, ബി. യൂസുഫ്, ആസാദ് വാരംറോഡ്, ശാഹുല്‍ ഹമീദ്, മായിന്‍ മാസ്റ്റര്‍, എം.വി ഹുസൈന്‍, ലത്വീഫ് മാസ്റ്റര്‍, കെ.പി അബൂബക്കര്‍ ഹാജി, മുനീര്‍ ഹാജി മേനോത്ത്, പോക്കര്‍ ഹാജി പള്ളിപ്പറമ്പ്, ഇബ്രാഹിം മൗലവി പാറപ്പുറം, സഫുവാന്‍ ഹുദവി, ഹസ്‌നവി നൂറുദ്ദീന്‍ ഹുദവി, അഹ്മദ് മൗലവി, മുല്ലപ്പള്ളി മുഹമ്മദ് സംബന്ധിച്ചു. കെ.പി അബൂബക്കര്‍ ഹാജി പുല്ലൂപ്പി സ്വാഗതവും കെ.പി മുഹമ്മദലി നന്ദിയും പറഞ്ഞു.

ഇന്ന് രാത്രി ഏഴിന് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. അനസ് ഹുദവി അരിപ്ര അധ്യക്ഷനാകും. .

നാളെ ഖലീല്‍ ഹുദവി കാസര്‍ഗോഡ് പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.കെ.പി മുസ്തഫ ഹാജി അധ്യക്ഷനാകും. 18,19 തീയതികളില്‍ മുസ്തഫ ഹുദവി ആക്കോടും പ്രഭാഷണം നടത്തും.

സമാപന ദിവസമായ 20ന് സ്വലാത്ത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. മൊയ്തീന്‍ ഹാജി കമ്പില്‍ അധ്യക്ഷനാകും. അന്‍വര്‍ ഹുദവി പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.

.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: