പ്രിൻസിപ്പാൾ കരാർ നിയമനം: ഇന്റർവ്യൂ 19ന്

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ കണ്ണനല്ലൂർ, കായംകുളം, മട്ടാഞ്ചേരി, പട്ടാമ്പി, വളാഞ്ചേരി, പേരാമ്പ്ര, തലശ്ശേരി പരിശീലന കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഈ മാസം 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതം. സർക്കാർ സർവ്വീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/സീനിയർ ഗ്രേഡ് ലക്ചറർമാരായി വിരമിച്ചവർക്കും ബിരുദാനന്തര ബിരുദവും യു.ജി.സി (നെറ്റ്/സിഎസ്.ഐ.ആർ) യോഗ്യതയുളള തൊഴിൽ രഹിതർക്കും പങ്കെടുക്കാം.
യോഗ്യത, മാർക്ക് ലിസ്റ്റ് എന്നിവയുടെയും അധിക യോഗ്യതയുളളവർ അധികയോഗ്യത, പ്രവൃത്തി പരിചയം, പ്രസിദ്ധീകരണം എന്നിവയുടെയും അസ്സലും പകർപ്പുകളും സഹിതം 19ന് രാവിലെ പത്തിന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ (നാലാംനില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം. യോഗ്യരായ വിരമിച്ചവർ യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം പെൻഷൻ ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പോ, അതിന് സമാനമായ രേഖകളോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.minoritywelfare.kerala.gov.in സന്ദർശിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: