കേരള ജലസമ്മേളനം പയ്യന്നൂർ ജലസത്യഗ്രഹം

കണ്ടങ്കാളി പെട്രോളിയം വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ കണങ്കാളിവയലിൽ കേന്ദ്രീകൃത പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 85 ഏക്കർ നെൽവയൽ ഏറ്റെടുക്കാനുള്ള സർക്കാർ നടപടികൾ പിൻവലിക്കുക, സ്ഥലമെടുപ്പ് ഓഫീസ് അടച്ചു പൂട്ടുക, തണ്ണീർതടങ്ങൾ സംരക്ഷിക്കുക, അന്നവും കുടിവെള്ളവും മുട്ടിക്കുന്ന വികസനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് 16, 17 തീയ്യതികളിൽ ജലസമ്മേള നവും ജലസത്യഗ്രഹവും സംഘടിപ്പിക്കുന്നു. 16ന് 3.30ന് കണങ്കാളി തലോത്ത് വയലിൽ ജനകീയ കൂട്ടായ്മ, 5 മണിക്ക് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ കേരള ജലസമ്മേളനം.

17 ഞായർ രാവിലെ 8.30 ന് ഗാന്ധി പാർക്കിൽ ഒത്തുചേരൽ, 9 മണിക്ക് ജലസത്യഗ്രഹ ജാഥ,
9.30 മുതൽ വൈകു: 5 മണി വരെ പെരുമ്പുഴയിൽ ജലസത്യഗ്രഹം.

തുടർന്ന് പുഴകൾ ഒഴുകട്ടെ സ്വച്ഛമായ് എന്ന സന്ദേശമുയർത്തിക്കൊണ്ട് പുഴയോര സമ്മേളനവും നടക്കും.

പ്രമുഖ പരിസ്ഥിതി – രാഷ്ട്രീയ – സാമൂഹിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: