DYFI അഴീക്കൽ മേഖല കമ്മിറ്റിയുടെ കീച്ചിപ്രത്ത് രമേശൻ സ്മാരക ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു

DYFI അഴീക്കൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കീച്ചിപ്രത്ത് രമേശൻ സ്മാരക ട്രോഫിക്കും പ്രൈസ്മണിക്കും വേണ്ടിയുള്ള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് അഴീക്കോട്‌ ചാൽ എ കെ ജി ജംഗ്ഷൻ കോർട്ടിൽ ആരംഭിച്ചു. DYFI കണ്ണൂർ ബ്ലോക്ക് സെക്രട്ടറി എം ശ്രീരാമൻ ഉദ്‌ഘാടനം നിർവഹിച്ചു. ഷിസിൽ തേനായി,എം വി ലജിത്ത്, പങ്കൻ അജിത്ത് എന്നിവർ സംസാരിച്ചു. പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരസൂചകമായി ദുഃഖാചരണം നടത്തിയാണ് മത്സരങ്ങൾ ആരംഭിച്ചത്.ഞായറാഴ്ചയോട് കൂടി മത്സരങ്ങൾ സമാപിക്കും ഇന്നലെ നടന്ന മത്സരത്തിൽ നായനാർ മന്ദിരം ചാൽ, യൂണിവേഴ്സൽ ഫർണിച്ചർ മൂന്ന് നിരത്ത് എന്നീ ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: