സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി; പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണം

0

തിരുവനന്തപുരം∙സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം.ഒരുമാസത്തേക്കാണ്ഉത്തരവ്പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ളസ്ഥലങ്ങളിലുംസാമൂഹികകൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സർക്കാർവിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു സ്ഥലങ്ങളിലുംചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നുംവിജ്ഞാപനത്തിൽനിർദേശിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading