കണ്ണൂർ ചാലാട് 25 ലിറ്റർ വാറ്റു ചാരായവും 200 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ.

കണ്ണൂർ: കണ്ണൂർ ചാലാട് അമ്പല റോഡിൽ പ്രവർത്തിക്കുന്ന കടമുറിയിൽ വെച്ച് 25 ലിറ്റർ വാറ്റു ചാരായവും 200 ലിറ്റർ വാഷുമായി ഒരാൾ പിടിയിൽ. കടയുടമ രവീന്ദ്രന്റെ മകൻ അഴീക്കോട് ഉപ്പായിച്ചാൽ പരയങ്ങാട്ട് വീട്ടിൽ പി. രജീന്ദ്രൻ (50) ആണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ പ്രിവൻറ്റിവ് ഓഫിസർ വി.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമ്പല റോഡിൽ പ്രവർത്തിക്കുന്ന സക്കറേഷൻ കടയുടെ മറവിലാണ് പ്രതി ചാരായ നിർമ്മാണവും വിൽപനയും നടത്തിയത്. പ്രീവൻറീവ് ഓഫിസർ വി.പി ഉണ്ണിക്യഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കോവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജോലിയില്ലാതായപ്പോൾ തുടങ്ങിയതാണ് ചാരായ നിർമ്മാണവും വിൽപനയുമെന്ന് പ്രതി സമ്മതിച്ചു. ആവശ്യക്കാരുടെ എണ്ണം വർധിച്ചതുകൊണ്ടാണ് ഉൽപാദനവും വിൽപനയും തുടർന്നതെന്നും പ്രതി സമ്മതിച്ചു. കണ്ണൂർ ടൗൺ പരിസരത്ത് നിന്ന് ഇത്രയേറെ ചാരായവും വാഷും കണ്ടെടുത്ത് കേസ്സാക്കുന്നത് ആദ്യമായാണ്. ലോക്ക് ഡൗൺ കാലത്ത് ലിറ്ററിന് 1200 രൂപക്കും ഇപ്പോൾ ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വിൽപന നടത്തിയിരുന്നത്. സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ടി ധ്രുവൻ. പി.വി ഗണേഷ് ബാബു, സിഎച്ച് റിഷാദ്, ഡ്രൈവർ എം പ്രകാശ് എന്നിവരും പ്രീവൻറീവ് ഓഫിസറുടെ കൂടെ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: