രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ് മാറണം;കെ സുധാകരൻ എം.പി

രാഷ്ട്രീയപരമായി ശരിയല്ലെന്ന് തോന്നുന്ന തീരുമാനങ്ങൾ കോൺഗ്രസ് എടുത്താൽ പോലും ചോദ്യം ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ് മാറണമെന്ന് കെ സുധാകരൻ എം പി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പഠനക്യാമ്പ് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തെ പിറകോട്ട് അടിച്ച് ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തിയ ഭരണകൂടമാണ് കേരളത്തിൽ നിലവിലുള്ളതെന്നും ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ ക്യാമ്പ് കോൺഗ്രസിന് ഊർജ്ജം പകരുമെന്നും കോൺഗ്രസിലെ തിരുത്തൽ ശക്തിയായി മാനവികത ഉയർത്തിപ്പിടിച്ച് നാടിനെ മുന്നോട്ടു നയിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയണമെന്നും കെ സുധാകരൻ എം പി പറഞ്ഞു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ,
മുഹമ്മദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി, ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ഷിബിന വി.കെ, നോയൽ ടോം ജോസ് ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ, ഷാജു കണ്ടബേത്ത്, സിജോ മറ്റപ്പള്ളി, ശരത്ത് ചന്ദ്രൻ, സജേഷ് അഞ്ചരക്കണ്ടി, പി ഇമ്രാൻ, ദിലീപ് മാത്യു, സിബിൻ ജോസഫ്
ബ്ലോക്ക് പ്രസിഡന്റ്മാരായ, സുധീഷ് കുന്നത്ത്, നികേത് നാറാത്ത്, വരുൺ എംകെ, ലിജേഷ് കെ.പി, സനോജ് പാലേരി, അക്ഷയ് ചൊക്ലി, പ്രജീഷ് പി.പി, സോനു പേരാവൂർ, ഫർസിൻ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാമ്പിൽ അഡ്വ. ഇ.ആർ വിനോദ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ.പി. സരിൻ തുടങ്ങിയവർ ക്യാമ്പിന്റെ ഒന്നാം ദിവസം ക്ലാസെടുത്തു. സംഘടനാ ചർച്ചയും ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കലും ഇന്ന് നടക്കും.