കണ്ണൂരില്‍ എട്ട് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്ബ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്.
എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന അഭിനന്ദനയെ ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശുചിമുറിയില്‍ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.