വാടകയ്ക്ക് എടുത്ത ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയെ ഓട്ടോറിക്ഷ സഹിതം കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് പിടികൂടി

 

കണ്ണൂർ: വാടകയ്ക്ക് എടുത്ത ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയെ ഓട്ടോറിക്ഷ സഹിതം കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് പിടികൂടി.
കൂത്തുപറമ്പ് തൂവക്കുന്ന് ഭാഗത്ത് അനധികൃത മദ്യവില്പന വർദ്ധിച്ചു വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയോളമായി ഈ ഭാഗത്ത് കൂത്തുപറമ്പ് എക്സൈസ് റെയിഞ്ചിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. തൂവക്കുന്ന്, കല്ലിക്കണ്ടി ഭാഗങ്ങളിലും കടത്തിക്കൊണ്ട് വരാൻ സാധ്യതയുള്ള പാനൂർ, ചമ്പാട് ഭാഗങ്ങളിൽ പ്രിവന്റീവ് ഓഫീസർ പി പ്രമോദിന്റെ നേതൃത്വത്തിൽ മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ടീമിന്റെ ആസൂത്രിതമായ നീക്കത്തിൽ തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന KL 58 V 959 ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 20 ലിറ്റർ വിദേശമദ്യമടക്കം തൂവക്കുന്ന് സ്വദേശിയായ രനീഷ് (27) അറസ്റ്റ് ചെയ്തത്. പ്രതി 250 രൂപ ദിവസ വാടക നിശ്ചയിച്ച് സ്ഥിരമായി തൂവക്കുന്ന്, കല്ലിക്കണ്ടി ഭാഗങ്ങളിൽ വില്പനക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്ന ആളായിരുന്നു. പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ ഓഫീസർമാരായ ശ്രീധരൻ സി.പി, പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. തൂവക്കുന്ന് ഭാഗത്തെ ജനങ്ങളുടെ സൗര്യവിഹാരത്തിനു ശല്യമായി മാറിയ വ്യാജമദ്യ വില്പന ലോബിക്കെതിരെ ശകതമായ നിലപാടെടുത്ത എക്സൈസ് ടീമിനെ അഭിനന്ദിച്ച് പ്രദേശത്തെ നിരവധി സാംസ്ക്കാരിക പ്രവർത്തകരും സന്നദ്ധ സംഘടനകളും എക്സൈസ് സംഘത്തിന് അഭിനന്ദനങ്ങൾ അറിയിക്കാൻ എത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: