പൊതു വിദ്യാലയങ്ങളിൽ പഠനോത്സവം: ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു

റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 മുതൽ ജൂൺ ഒന്ന് പ്രവേശനോത്സവം വരെ കേരളത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നടക്കുന്ന പഠനോത്സവങ്ങളുടെ ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. എൽ.പി, യുപി സ്‌കൂളുകളിലാണ് പരിപാടി നടക്കുന്നത്. ഉപജില്ലാ തലത്തിൽ പ്രഥമാധ്യാപകരുടെ യോഗങ്ങൾ പൂർത്തിയായി. അധ്യാപകർക്ക് പരിശീലനം നൽകേണ്ട ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പിന്റെ കൂടിച്ചേരൽ കണ്ണൂർ നോർത്ത് ബി.ആർ.സിയിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി.നിർമ്മലാദേവി ഉൽഘാടനം ചെയ്തു. കെ.ആർ അശോകൻ അധ്യക്ഷത വഹിച്ചു. കെ.കെ.രവി, രമേശൻ കടൂർ എന്നിവർ സംസാരിച്ചു. എസ്.പി.രമേശൻ സ്വാഗതവും ശ്രീജിത് നന്ദിയും പറഞ്ഞു.

എല്ലാ എൽ .പി ,യു പി സ്‌കൂളുകളിലെയും എസ്.ആർ.ജി കൺവീനർമാരുടെ ഏകദിന പരിശീലനം അതത് ഉപജില്ല കേന്ദ്രങ്ങളിൽ അടുത്ത ദിവസങ്ങളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടേയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാരുടേയും അടിയന്തര യോഗം ജനുവരി 18 രാവിലെ 10.30 ന് ആസൂത്രണ സമിതി ഹാളിൽ ചേരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: