ഭരണഘടന സന്ദേശയാത്രക്ക് രണ്ടാം ദിവസവും ജില്ലയിൽ ഗംഭീര വരവേൽപ്പ്

ഭരണഘടന സാക്ഷരതയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സാക്ഷരത സന്ദേശ യാത്രയയെ ബൈക്ക് റാലിയുടെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ കൂത്തുപറമ്പ് വരവേറ്റു. കൂത്തുപറമ്പിൽ പ്രത്യേകം സജ്ജമാക്കിയ വാഗ്ഭടാനന്ദ നഗറിൽ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയർമാൻ എം സുകുമാരൻ ഉദ്ഘാടനം ചെയ്തു. എല്ലാ പൗരൻമാരും ഭരണഘടനയ്ക്ക് മുന്നിൽ തുല്ല്യരാണെന്നും അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു. നാനാമതസ്ഥരും, വ്യത്യസ്തമായ ചടങ്ങുകളും ആചാരവും വിശ്വാസവും നിലനിൽക്കുന്ന നാടാണ് കേരളം. ഇതിനെയെല്ലാം ഇതുവരെ അംഗീകരിച്ച മനസ്സോടെ എന്നും അംഗീകരിക്കാൻ നമുക്കാവണം. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകലയാണ് ജാഥ നയിക്കുന്നത്.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ മറിയം ബീവി, മുനിസിപ്പൽ സെക്രട്ടറി സജിത് കുമാർ, ജില്ലാ സാക്ഷരത കോർഡിനേറ്റർ എം മനോജ് സെബാസ്റ്റ്യൻ, അഡ്വ കെ എം സുരേന്ദ്രൻ, ചിറ്റാരിപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭ, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് ടി ഷബ്ന തുടങ്ങിയവർ സംസാരിച്ചു. കൂത്തപറമ്പ് ഹയർസെക്കന്റി സ്‌കൂൾ എൻസിസി, സ്‌കൗട്ട് കേഡറ്റ്സ്‌കളും പരിപാടിയിൽ പങ്കെടുത്തു. പാറാൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നിന്നുമാണ് വാഗ്ഭടാനന്ദ നഗറിലേക്ക് സന്ദേശയാത്ര ആരംഭിച്ചത്.

ഇരിട്ടിയിൽ നടന്ന സ്വീകരണപരിപാടി അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർമാൻ പി പി അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ടി റോസമ്മ ജാഥാ ലീഡറെ ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അംഗം പി പി ഉസ്മാൻ, അസിസ്റ്റന്റ് പ്രൊജക്ട് കോ ഓർഡിനേറ്റർ ടി വി ശ്രീജൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: