ചരിത്രത്തിൽ ഇന്ന്: ജനുവരി 16

International hot and spicy food day..

27- റോമ സാമ്രാജ്യം നിലവിൽ വന്നു..

1547… റഷ്യയിൽ ഇവാൻ നാലാമൻ ആദ്യ സാർ ചകവർത്തിയായി സ്വയം അവരോധിതനായി…

1761.. ബ്രിട്ടിഷുകാരിൽ നിന്നും ഫ്രഞ്ചുകാർ പോണ്ടിച്ചേരി പിടിച്ചെടുത്തു..

1793 – ഫ്രഞ്ച് വിപ്ലവത്തിനിടെ ലൂയിസ് 16 മൻ രാജാവ് വധിക്കപ്പെട്ടു..

1919… യു എസിൽ മദ്യനിരോധനം നിലവിൽ വരുന്നത് സംബന്ധിച്ച 18 മത് ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു..

1920 .. ലിഗ് ഓഫ് നേഷൻസിന്റ പ്രഥമ യോഗം പാരീസിൽ തുടങ്ങി…

1946- സർ സി.പി യുടെ കുപ്രസിദ്ധമായ അമേരിക്കൻ മോഡൽ ഭരണ പ്രഖ്യാപനം…

1979- ഇറാനിലെ ഷാ നാടുകടത്തപ്പെട്ടു.. ഖുമൈനി ഭരണാധികാരിയായി..

1992- എൽ സാൽവഡോർ ആഭ്യന്തര യുദ്ധം അവസാനിച്ചു..

2005- റുമേനിയ ക്കാരിയായ കോളജ് പ്രൊഫസർ അഡ്രിന ഇല്യസ്ക്യൂ 66 മത് വയസ്സിൽ അമ്മയായി റിക്കാർഡ് സൃഷ്ടിച്ചു..

2006 – അലൻ ജോൺസൺ സർലീഫ് (സൈബീരിയ) ആഫ്രിക്ക വൻകരയിലെ ആദ്യ വനിതാ പ്രസിഡണ്ടായി..

2014.. ലോക്പാൽ , ലോകായുക്ത നിയമം പാർലമെന്റിൽ അവതരിപ്പിച്ചു.

2018- ഹജ് സബ്സിഡി നിർത്തലാക്കി കേന്ദ്ര സർക്കാർ തീരുമാനം..

ജനനം

1630- ഏഴാമത് സിഖ് ഗുരു ഹർ റായ്..

1901- ബാറ്റിസ്റ്റ – ക്യൂബൻ സ്വേച്ഛാധിപതി..

1921- പറവൂർ ഭരതൻ – മലയാള സിനിമാ താരം

1919.. ഇ ഗോപാലകൃ ഷ്ണമേനോൻ – CPI നേതാവ്… മുൻ MLA

1920- നാനി എ പലക്കി വാല… നിയമജ്ഞൻ, സാമ്പത്തിക വിദഗ്ധൻ

1926- ഒ.പി. നയ്യാർ – ബോളിവുഡിലെ സംഗീത സംവിധായകൻ..

1931- സുഭാഷ് മുഖോപാദ്ധ്യായ.. ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെ സൃഷ്ടിച്ച ഡോക്ടർ.. സർക്കാരിന്റെ എതിർപ്പ് കാരണം തന്റെ കണ്ടുപിടിത്തതിന് പാറ്റൻറ് നൽകാൻ പറ്റിയില്ലെന്നതിനാൽ മാനസിക വിഭ്രാന്തി ബാധിച്ച് ആത്മഹത്യ ചെയ്യുകയുണ്ടായതി പറയുന്നു..

1942- ജയ്പാൽ റെഡ്ഡി.. മുൻ കേന്ദ്ര മന്ത്രി..

ചരമം

1901- എം.ജി.റാനഡെ. എന്ന മഹാദേവ് ഗോവിന്ദ റാനഡെ സ്വാതന്ത്ര്യ സമര സേനാനി.. കോൺഗ്രസ് സ്ഥാപകാംഗം. പ്രാർഥന സമാജ് സ്ഥാപകൻ..

1924- മഹാകവി കുമാരനാശാൻ – ആധുനിക കവിത്രയങ്ങളിൽ ഒരാൾ.. പല്ലയനയാറ്റിൽ ബോട്ടപകടത്തിൽ കൊല്ലപ്പെട്ടു..

1938- ശരത് ചന്ദ്ര ചാറ്റർജി – ബംഗാളി സാഹിത്യകാരൻ – നാടകകൃത്ത്..

1984- സി.എം. സ്റ്റീഫൻ – മുൻ കേന്ദ്ര മന്ത്രി.. ലോക്സഭയിലെ മലയാളിയായ ആദ്യ പ്രതിപക്ഷ നേതാവ്.. (12/4/1978. ) ഇടുക്കിയിൽ നിന്നും ഗുൽബർഗയിൽ നിന്നും (ഉപതെരഞ്ഞെടുപ്പ് ) ജയിച്ചു. ഡൽഹിയിൽ വാജ്പേയിയോട് തോറ്റു..

1989- പ്രേംനസീർ – മലയാളത്തിലെ നിത്യ ഹരിത നായകൻ.. 500 ലേറെ സിനിമകളിൽ നായകനായി അഭിനയിച്ച് ഗിന്നസ് റിക്കാർഡിനുടമ..

1997- ദത്താ സാമന്ത് – ബോംബെയിലെ ട്രേഡ് യൂനിയൻ നേതാവ്..

2004- കാന്തലോട്ട് കുഞ്ഞമ്പു – മുൻ വനം മന്ത്രി – CPI നേതാവ് – കണ്ണുർ സ്വദേശി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: