നടപ്പാതയും റോഡും കയ്യേറിയ അനധികൃത കച്ചവടക്കാരെ കണ്ണൂർ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു.

കണ്ണൂർ : പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗതടസം സൃഷ്ടിക്കുന്ന തരത്തിൽ നടപ്പാതയും റോഡും കയ്യേറി അനധികൃത കച്ചവടം കണ്ണൂർ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു. അഞ്ചോളം തട്ടുകള്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സത്താറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് നടപടി. മാര്‍ക്കറ്റ് റോഡില്‍ അനധികൃതമായി ഫൂട്ട്പാത്ത് കൈയ്യേറിയും റോഡു കൈയ്യേറിയും പച്ചക്കറി വിൽപന നടത്തിയ തട്ടുകളാണ് പിടിച്ചെടുത്തത്. ഇത്തരത്തില്‍ കച്ചവടം നടത്തരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു പോകാത്തതിനാലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ തടസമുണ്ടാക്കുന്ന രീതിയില്‍ സ്ഥലം കൈയ്യേറിയതിന് 367, 369 ,447 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഉടമയുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: