പൊടിക്കുണ്ട് ഡിവൈഡറിലിടിച്ച് മിനി പിക്കപ്പ് മറിഞ്ഞു

കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ട് എംആർഎ ബേക്കറിക്ക് മുന്നിൽ ഡിവൈഡറിലിടിച്ച് മിനി പിക്കപ്പ് മറിഞ്ഞു. ടാങ്ക് വെള്ളവും കയറ്റി പള്ളിക്കുന്ന് ഭാഗത്തേക്ക് പോകുന്ന പിക്കപ്പാണ് ഡിവൈഡറിലിടിച്ച് റോഡിലേക്ക് മറിഞ്ഞത്. കാൽറ്റക്‌സ് – പൊടിക്കുണ്ട് ഭാഗത്തേക്ക് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കണ്ണൂർ ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: