തെരഞ്ഞെടുപ്പ് ഫലം നാളെ 8 മണി മുതല്‍ അറിയാം; ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ  രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്ത്്  പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് കേന്ദ്രം ഉള്‍പ്പെടെ 21 കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും കോര്‍പറേഷനും ഓരു വോട്ടെണ്ണല്‍ കേന്ദ്രം വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ സിവില്‍ സ്‌റ്റേഷന്‍ ഓഡിറ്റോറിയത്തിലാണ് എണ്ണുക.
ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഇത്തവണയുണ്ടാകും. ഇന്നു രാവിലെ 8 മണി വരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കും.
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്നതിനുള്ള ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനവും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കും.
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്റുമാരും കര്‍ശനമായും സാമൂഹിക അകലം പാലിക്കുകയും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ഗവ.വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടുകള്‍ എണ്ണുക. ഓരോ റിട്ടേണിംഗ് ഓഫീസറുടെയും കീഴില്‍ എട്ട് ടേബിളുകള്‍ വീതം 16 ടേബിളുകളാണ് മുന്‍സിപ്പല്‍  കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സജ്ജീകരിക്കുക. എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയില്‍  ബ്ലോക്ക,് നഗരസഭ  കേന്ദ്രങ്ങളിലും വോട്ടെണ്ണും.

നഗരസഭ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തളിപ്പറമ്പ  -തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ്, കൂത്തുപറമ്പ്-മാങ്ങാട്ടുവയല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തലശ്ശേരി -തലശ്ശേരി, ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യന്നൂര്‍- പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍, ഇരിട്ടി – ചാവശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പാനൂര്‍ -പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ശ്രീകണ്ഠാപുരം – ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആന്തൂര്‍ – കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍  നഗരസഭകളുടെ വോട്ടുകള്‍ എണ്ണും.

ബ്ലോക്ക് പഞ്ചായത്ത്് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കല്ല്യാശ്ശേരി -മാടായി ഗവ ഐടിഐ, പയ്യന്നൂര്‍ -പയ്യന്നൂര്‍ കോളേജ് എടാട്ട്, തളിപ്പറമ്പ-തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,  ഇരിക്കൂര്‍- പട്ടാന്നൂര്‍
കെ പി സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കണ്ണൂര്‍  -ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടക്കാട് -എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തലശ്ശേരി- തലശ്ശേരി ഗവ ബ്രണ്ണന്‍ കോളേജ,് കൂത്തുപറമ്പ് -കൂത്തുപറമ്പ നിര്‍മലഗിരി കോളേജ്, പാനൂര്‍  -മൊകേരി, രാജീവ് ഗാന്ധി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരിട്ടി -മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍  -തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ എന്നിവയാണ്  ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

ജില്ലാ പഞ്ചായത്ത് തപാല്‍  വോട്ടെണ്ണല്‍
സിവില്‍ സ്‌റ്റേഷന്‍ ഓഡിറ്റോറിയത്തില്‍

ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ വോട്ടെണ്ണല്‍  ഇന്ന് രാവിലെ 8 മണി മുതല്‍ സിവില്‍ സ്‌റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.രാവിലെ 8 മണിവരെ ലഭിക്കുന്ന വോട്ടുകളാണ് പരിഗണിക്കുക.  ജില്ലാ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടര്‍ ടിവി സുഭാഷിന്റെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിന് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് പാസ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം.  ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരാന്‍ പാടില്ല.  സ്‌പെഷ്യല്‍ ബാലറ്റുകളടക്കം എണ്ണുന്നതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉപവരണാധികാരി കൂടിയായ എഡിഎം  ഇപി മേഴ്‌സി അറിയിച്ചു. 23 ഡിവിഷനുകളിലെയും വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഡിവിഷന് ഒന്ന് എന്ന ക്രമത്തില്‍ 12 ടേബിളുകളാണ് സജ്ജീകരിക്കുക.
01 കരിവെള്ളൂര്‍ ,14-വേങ്ങാട് ഡിവിഷനുകള്‍ ടേബിള്‍ ഒന്നിലും  02-ആലക്കോട്, 15- ചെമ്പിലോട് ഡിവിഷനുകള്‍ ടേബിള്‍ രണ്ടിലും  03-നടുവില്‍,16-കൂടാളി ഡിവിഷനുകള്‍ ടേബിള്‍ മൂന്നിലും എണ്ണും.
04- പയ്യാവൂര്‍, 17-മയ്യില്‍ ഡിവിഷനുകള്‍ ടേബിള്‍ നാലിലും 05- ഉളിക്കല്‍ ,18-കൊളച്ചേരി ഡിവിഷനുകള്‍  ടേബിള്‍ അഞ്ചിലും  06- പേരാവൂര്‍ 19-അഴീക്കോട് ഡിവിഷനുകള്‍ ടേബിള്‍ ആറിലും എണ്ണും.
08-കോളയാട്, 20-കല്യാശ്ശേരി ഡിവിഷനുകള്‍ ടേബിള്‍ ഏഴിലും 09-പാട്യം, 21-ചെറുകുന്ന് ഡിവിഷനുകള്‍ എട്ടാമത്തെ ടേബിളിലും ,10-കൊളവല്ലൂര്‍, 22-കുഞ്ഞിമംഗലം ഡിവിഷനുകള്‍ ടേബിള്‍ 9ലും  എണ്ണും.
പത്താമത്തെ ടേബിളില്‍ 11-പന്ന്യന്നൂര്‍, 23-പരിയാരം ഡിവിഷനുകളും ടേബിള്‍ പതിനൊന്നില്‍  12- കതിരൂര്‍,24-കടന്നപ്പള്ളി ഡിവിഷനുകളും പന്ത്രണ്ടാമത്തെ ടേബിളില്‍ പിണറായി (13)ഡിവിഷനുമാണ് എണ്ണുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: