തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണ സാമഗ്രികള്‍ 19 നകം നീക്കണം

തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഡിസംബര്‍ 19 നകം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്നും പുനചംക്രമണത്തിന് സാധ്യമായവ അത്തരം ഏജന്‍സികള്‍ക്ക് കൈമാറി രസീത് സൂക്ഷിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.  പ്രചാരണ സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ നടപടിയെടുക്കാന്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണിത്.  ഡിസംബര്‍ 19 ന് ശേഷം നീക്കം ചെയ്യാത്തവ നീക്കം ചെയ്യണമെന്നും അതിനുള്ള തുക സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കി തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.  പുനചംക്രമണ സാധ്യതയുള്ള പ്രചാരണ സാധനങ്ങള്‍ ഹരിത കര്‍മ്മ സേനകളെ ഉപയോഗിച്ച് ശേഖരിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: