അമേരിക്ക തലക്ക് 73 ലക്ഷം രൂപ വിലയിട്ട ഈ ഇന്ത്യക്കാരനെ കുറിച്ച് വിവരം നല്കിയാല് ചുളുവിൽ ലക്ഷപ്രഭു ആവാം

ഗുജറാത്ത് സ്വദേശിയായ ഒരു ഇന്ത്യക്കാരനെ തേടി അന്വേഷണം ഊര്‍ജിതമാക്കി അമേരിക്ക. ഇയാളെ പിടികൂടാനുതകുന്ന വിവരങ്ങള്‍ നല്കിയാല് 73 ലക്ഷം രൂപയാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
2017 മുതല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭദ്രേഷ് കുമാര്‍ ചേതന്‍ഭായ് പട്ടേലിനെ പിടികൂടാനുള്ള ശ്രമങ്ങളാണ് എഫ്.ബി.ഐ ഊര്‍ജിതമാക്കിയിരിക്കുന്നത്. 2015ല്‍ മേരിലാന്‍ഡ് സംസ്ഥാനത്തെ കോഫീഷോപ്പില്‍ വെച്ച് ഭാര്യ പാലക്കിനെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ തൊട്ടടുത്ത യുഎസ് എംബസിയേയോ കോണ്‍സുലേറ്റിനെയോ അറിയിക്കാനാണ് നിര്‍ദേശം. അപകടകാരിയായ ഇയാള്‍ ആയുധധാരിയായേക്കാമെന്നും സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പുമുണ്ട്.
കോഫീഷോപ്പിലായിരുന്നു ഇരുവരും പട്ടേലും ഭാര്യയും ജോലി ചെയ്തിരുന്നത്. കസ്റ്റമര്‍ ഉള്ള സമയത്താണ് 21 കാരനായിരുന്ന പട്ടേല്‍ ഭാര്യയെ കത്തികൊണ്ടു കുത്തിക്കൊന്നത്. ന്യൂജേഴ്സിയിലെ ഒരു ഹോട്ടലില്‍ നി്ന്ന് ടാക്സി വിളിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോയെന്നതാണ് ഇയാളെ കുറിച്ചുള്ള അവസാന വിവരം.
2017 വരെ ഇയാള്‍ അമേരിക്കയിലുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയിലേക്ക് കടന്നോ എന്നു വ്യക്തമല്ല. എന്നാലും അമേരിക്കയിലുള്ള ഏതോ ഇന്ത്യക്കാര്‍ ഇയാള്‍ക്കു സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലുള്ള ചിലര്‍ക്ക് ഇയാളെ കുറിച്ച് അറിയാമെന്നും എഫ്.ബി.ഐ കരുതുന്നു.
ഗുജറാത്തിലെ കണ്ട്രോഡി പ്രദേശത്ത് ജനിച്ച ഇയാളുടെ അമേരിക്കന്‍ വിസയുടെ കാലാവധി അവസാനിരിക്കെയായിരുന്നു കൊലപാതകം. ഇന്ത്യയിലേക്ക് തിരിച്ചു പോവാമെന്ന നിലപാട് ഭാര്യ സ്വീകരിച്ചതാണ് കൊലക്കു കാരണമായത്.