പയ്യാമ്പലത്ത് വാഹനം ഇടിച്ചുകയറ്റി ആറുപേർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ : പയ്യാമ്പലം ബീച്ച് റോഡിൽ ആളുകൾക്കിടയിലേക്ക് വാ ഹനം ഇടിച്ചുകയറ്റി ആറുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ . കക്കാട്ടെ മിഥുനെ ( 25 ) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം . അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു . ഇതിൽ ഗുരുതരമായി പരിക്കേറ്റ മാട്ടൂൽ സ്വദേശി ഇർഫാനെ ചാല മിംസ് ആശുപ്രതി യിൽ പ്രവേശിപ്പിച്ചു . മിഥുൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറ്റൊ രു കാറിലും ബൈക്കിലും രണ്ടു സൈക്കിളിലും ഇടിച്ച ശേഷമാ ണ് നിന്നത് . അശദ്ധയോടെ വാഹനം ഓടിച്ചതിനാണ് മിഥുന്റെ പേരിൽ പോലീസ് കേസെടുത്തത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: