തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിട്ടി:തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ടയാംപറമ്പിലെ കടയന്‍കോടന്‍ കോരന്‍- സതി ദമ്പതികളുടെ മകന്‍ സനീഷ്(34) ആണ് മരിച്ചത് . കള്ള് ചെത്ത് തൊഴിലാളിയായ സനീഷ് വെള്ളിയാഴ് ച്ച ആറളം ഫാമില്‍ നിന്നാണ് തെങ്ങില്‍ നിന്നും വീണത്. തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സഹോദരി സജിന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: