ആർ എസ് എസിന്റെ ചട്ടുകമാവരുത്, പോപുലർ ഫ്രണ്ട് പ്രതിഷേധ റാലി ഇന്ന് കണ്ണൂരിൽ

ആർ എസ് എസിന്റെ ചട്ടുകമാവരുത് എന്ന പ്രമേയം ഉയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വ്യാപകമായി നടത്തുന്ന പ്രധിഷേധ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ റാലി ഇന്ന്(15/12/2020) നടക്കും. വൈകിട്ട് 4.30 കണ്ണൂർ സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിക്കും. അഡ്വക്കേറ്റ് റഫീഖ് കുറ്റിക്കാട്ടൂർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, സെക്രട്ടറി സി സി അനസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.