പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം ആചാര്യ വന്ദനം നടത്തി

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2019 ഫെബ്രുവരി നാലു മുതൽ ഏഴ് വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധമായി ക്ഷേത്രം സ്ഥാനികരുടെയും ക്ഷേത്രം കോയ്മമാരുടെയും സാന്നിദ്ധ്യത്തിൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ക്ഷേത്ര സന്നിധിയിൽ വിവിധ മുച്ചിലോട്ട് കാവുകളിലെ ആചാര സ്ഥാനികരെ വന്ദിക്കുന്ന ചടങ്ങ് നടന്നു. ആചാര്യ വന്ദനത്തിന് തുടക്കം കുറിച്ച് കരിവെള്ളൂർ വലിയച്ചൻ പ്രമോദ് കോമരം ഭദ്രദീപം തെളിയിച്ചു. കരിവെള്ളൂർ വലിയച്ചൻ പ്രമോദ് കോമരത്തിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റർ ആചാര്യ വന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ മുരളി മുഖ്യാതിഥിയായി പങ്കെടുത്തു. ആചാര സമിതി പ്രസിഡണ്ട് ഗോവിന്ദൻ കോമരം, ആഘോഷ കമ്മിറ്റി ചെയർമാൻ എച്ച് എൽ ഹരിഹര അയ്യർ,വർക്കിക്ക് ചെയർമാൻ പി എ സന്തോഷ്, ജനറൽ കൺവീനർ പി തമ്പാൻ, നഗരസഭ കൗൺസിലർ വി നന്ദകുമാർ, പി മോഹനൻ, ദേവസ്വം സെക്രട്ടറി പച്ച രാജീവൻ, അപ്പുക്കുട്ടൻ പച്ച, എൻ വി കൃഷ്ണൻ, വി വി അശോകൻ, എൻ വി സതീശൻ, പി വി ദാമോദരൻ, കെ കെ രതീഷ്, കെ വി ബാലൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് അമ്പതിലധികം വർഷമായി കണ്ണങ്കാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി ആചാരപ്പെട്ട ചന്തു കോമരത്തെയും മുതിർന്ന കാരണവരായ ചിണ്ടൻ കാരണവരേയും പൂന്തുരുത്തി മുച്ചിലോട്ട് ആഘോഷ വേളകളിൽ സദ്യ ഒരുക്കുന്ന ഫോക് ലോർ അവാർഡ് ജേതാവ് കെ വി നാരായണനെയും പാചക വിദഗ്ധൻ ഗോവിന്ദൻ പാടാച്ചേരിയേയും ആദരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: