വത്സന്‍ തില്ലങ്കേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ശബരിമലയില്‍ അമ്പത്തി രണ്ടുകാരിയായ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി അനുവദിച്ചു. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജഡ്ജ് ടി.ഇന്ദിരയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അഡ്വ: ടി. സുനില്‍ കുമാര്‍ മുഖേനയാണ് വത്സന്‍ തില്ലങ്കേരി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്

ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് ചെയ്യുമ്പോള്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയിലെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു

.നവംബര്‍ അഞ്ചിന് സന്നിധാനത്ത് ബന്ധുവിന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തില്‍ വത്സന്‍ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്‍, രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സന്നിധാനം പോലീസാണ് ഐ.പി.സി 308 പ്രകാരം കേസെടുത്തിരുന്നത് പിന്നീട് പോലിസ് ഐ.പി.സി 120 ബി വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരുന്നു.ജാമ്യം നിഷേധിക്കന്ന വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: