ആനമതിൽ തകർത്ത് വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് ആനകള്‍ ഇറങ്ങി

കണ്ണൂർ: കേളകം ആറളം പുനരധിവാസ മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്തിയ ഒൻപത് ആനകളിൽ ഒന്ന് ആന മതിൽ തകർത്ത് വീണ്ടും ജനവാസകേന്ദ്രത്തിലേക്കിറങ്ങി.കൂട്ടത്തിലുണ്ടായിരുന്ന മോഴയാനയാണ് വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മതിൽ തകർത്ത് വീണ്ടും ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയത്.13 ആനകളാണ് ജനവാസ കേന്ദ്രത്തിൽ തമ്പടിച്ചിരുന്നത്. വനത്തിലേക്ക് തുരത്തുന്നതിനിടെ ചിതറിയോടിയ കാട്ടാനക്കൂട്ടത്തിൽ 9 എണ്ണത്തെ മാത്രമാണ് കാട്ടിലേക്ക് തുരത്താനായത്.ഇതിൽ ഒന്നാണ് വീണ്ടും ജനവാസ കേന്ദ്രത്തിലേക്കിറങ്ങയത് .ഇതിനെയടക്കം നാല് കാട്ടാനകളെ തുരത്താനുള്ള നടപടികൾ ശനിയാഴ്ച രാവിലെ 7 മണിക്ക് പുനരാരംഭിക്കുമെന്ന് വനം വകപ്പധികൃതർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: