ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: സാനിയ്യ വിഭാഗം പ്രാഥമിക മത്സരങ്ങൾ മാണിയൂർ ബുസ്താനുൽ ഉലൂമിൽ

മാണിയൂർ: ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയുടെ ഓഫ് ക്യാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിൻ്റെ പ്രാഥമിക മത്സരങ്ങൾക്ക് മാണിയൂർ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളജ് വേദിയാകും. സാനിയ (സെക്കൻ്ററി നാല്, അഞ്ച് വർഷം) വിഭാഗത്തിൻ്റെ പ്രാഥമിക മത്സരങ്ങളാണ് 2019 ജനുവരി 11, 12,13 തീയതികളിൽ മാണിയൂർ ബുസ്താനുൽ ഉലൂമിൽ നടക്കുന്നത്. ഇരുപത്തിയൊന്ന് സ്ഥാപനങ്ങളിൽ നിന്നായി നാനൂറ്റി അമ്പതോളം വിദ്യാർഥികൾ മാറ്റുരക്കും

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് യു.ജി സ്ഥാപനങ്ങളിലാണ്

ബിദായ(സെക്കൻ്ററി ഒന്നാം വർഷം), ഊല (സെക്കൻ്ററി രണ്ട്, മൂന്ന് വർഷം), സാനവിയ്യ (സീനിയർ സെക്കൻ്ററി), ആലിയ (ഡിഗ്രി) വിഭാഗങ്ങളുടെ പ്രഥമിക മത്സരങ്ങൾ നടക്കുന്നത്.സിബാഖ് ദേശീയ കലോത്സവത്തിൻ്റെ ഗ്രാൻഡ് ഫിനാലെ ജനുവരി 25,26,27 തീയതികളിൽ ദാറുൽ ഹുദാ വാഴ്സിറ്റി കാംപസിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: