വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിക്കുന്ന് സ്വദേശിയായ റിട്ട. എൻജിനിയർ മരിച്ചു
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി റിട്ട. സിവിൽ എൻജിനിയർ മരിച്ചു. പള്ളിക്കുന്ന് അക്കരമ്മൽ വില്ലയിലെ എ. പ്രഭാകരൻ(71) ആണ് മരണമടഞ്ഞത്. സംസ്കാരം ഇന്ന് 11ന് പയ്യാന്പലത്ത്. നവംബർ 17ന് സെൻട്രൽ ജയിലിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് പ്രഭാകരന് ഗുരുതരമായി പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രഭാകരനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം.
ഭാര്യ: സരോജിനി. മക്കൾ: ഷൈന(സഹകരണ ഇൻസ്പെക്ടർ), ഷജിൻ(വിപ്രോ, മുംബൈ), അനുപമ(സൗദി). മരുമക്കൾ: ദിനേശ് ബാബു(അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്), സഹകരണ വകുപ്പ്), ഗിരീഷ്(സൗദി), സിതാര(മുംബൈ). സഹോദരിമാർ: ശാരദ, പത്മിനി, സരോജിനി, ചന്ദ്രമതി, ശ്രീലത, രാജലക്ഷ്മി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal