പല വഴികളില്‍ പിരിഞ്ഞു പോയ സൗഹൃദങ്ങളുടെ കൂടി ഒരു ഒത്തുചേരലിന് താവക്കര സ്കൂൾ സാക്ഷിയായി.

കണ്ണൂർ : പല വഴികളില്‍ പിരിഞ്ഞു പോയ സൗഹൃദങ്ങളുടെ കൂടി ഒരു ഒത്തുചേരലിന് താവക്കര സ്കൂൾ സാക്ഷിയായി. താവക്കര ഗവ.യു പി സ്‌കൂള്‍ 1999/2000 ഏഴാം ക്ലാസ് ബാച്ചാണ് ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം ഒത്തുകൂടിയത്.
സുഖവിവരങ്ങള്‍ പരസ്പരം കൈമാറി ഓര്‍മ്മകള്‍ തരളിതമാകുന്നതും അറിയാതെ മിഴികള്‍ ആര്‍ദ്രമാകുന്നതും എല്ലാവരും അനുഭവിച്ചറിഞ്ഞു. അവരില്‍ പഴയകാലത്തെ വീരശൂരപരാക്രമികള്‍ മുതല്‍ ക്ലാസ് മുറികളില്‍ മുന്‍വശത്തെ ബെഞ്ചില്‍ നിശ്ശബ്ദമായി പഠനത്തില്‍ മാത്രം മുഴുകിയവര്‍ വരെ അച്ചടക്കമുള്ള ഒരു വിദ്യാർഥി ആയി തന്നെ എല്ലാവരും കാലം സമ്മാനിച്ച മാറ്റങ്ങളോടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടുകയായിരുന്നു. സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് 30ൽ പരം ആളുകള്‍ കുടുംബ സമേതം എത്തി. പലരും വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം സംഗമം ആയി കണ്ടുമുട്ടുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം പരസ്പരം തിരിച്ചറിയാനും പഴയ ക്ലാസ് റൂമിൽ എന്ന പോലെ മനകണ്ണിൽ കാണാനും ഈ സംഗമത്തിലൂടെ അവർക്കായി. ജീവിത വഴിയില്‍ ഏറെ മുന്നിട്ടിങ്കിലും പഴയ ഓര്‍മകളിലേക്ക് ആ സ്‌കൂള്‍ ദിവസങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് സംഗമത്തിൽ എത്തിയവർക്ക് പുതിയൊരു അനുഭവം ആയി. പ്രസംഗങ്ങളുടെ പെരുമഴക്ക് പകരം ഉള്ളുതൊടുന്ന ഒരു വാക്ക്, ഒരു കെട്ടിപ്പിടുത്തം, പഴയ വിളിപ്പേര് വിളി, തങ്ങളുടെ കൂട്ടുകാര്‍ക്ക് മുന്നില്‍ പലരും കൗമാരക്കാരായി. സബ് ഇൻസ്‌പെക്ടർ ലീലാമ്മ ഉദ്ഘാടനം ചെയ്തു. രംസൽ സ്വാഗതം പറഞ്ഞ സംഗമത്തിന് ജാസിർ നിയന്ത്രണം ഏറ്റെടുത്തു. ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു. ജിതിൻ ലൂക്കോസ്, ഷാറോൺ, രാധിക എന്നിവര്‍ ആശംസ നേരാനെത്തി. മുൻകാല അദ്ധ്യാപകരായ ബാലകൃഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, സുധാകരൻ മാസ്റ്റർ, രക്തനകുമാർ മാസ്റ്റർ, ചന്ദ്രി ടീച്ചർ, അനിൽകുമാർ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, നിലവിലെ സ്കൂളിലെ ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു .കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. അനീഷ് ലാൽ, മണികണ്ഠൻ, സുരേഗ്, അനൂപ്, റിജിൽ, നിധിൻ, ശ്രീജേഷ്, മർസിയ, ഷിംനദാസ്, റിസ്‌ലി, രേഖ, ശ്രീജ, മാജിബി ഷെറിൻ, ഷിജിന, രമ്യ, നിമ്മി, എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: