അഴീക്കോട്ടെ വില്ലേജ് ഓഫീസുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് എംഎൽഎ ഫണ്ട്

0


അഴീക്കോട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സമ്പൂർണ ഇ ഓഫീസ് സൗകര്യം വികസിപ്പിക്കുന്നതിന് എം എൽ എ ഫണ്ടിൽനിന്ന് പദ്ധതി. വില്ലേജ് ഓഫീസുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഒരുക്കുന്നതിനാണ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നത്.  ഇതിന്റെ സമ്മതപത്രം കെ വി സുമേഷ് എംഎൽഎ ജില്ലാ കലക്ടർ  എസ് ചന്ദ്രശേഖറിന് കൈമാറി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, എ ഡി എം കെ കെ ദിവാകരൻ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസർമാർ, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: