വിദേശമദ്യവുമായി യുവാവ് പിടിയിൽ.

ആലക്കോട് :ഒമ്പത് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നടുവിൽ പള്ളിത്തട്ട് സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ വിത്സൺ തോമസിനെ (40)യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.അഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്.കരുവഞ്ചാലിൽ വെച്ചാണ് ഒമ്പത് കുപ്പി മദ്യവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ
പ്രിവന്റീവ് ഓഫീസർ തോമസ്. ടി. കെ.,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദീപക്. കെ. എം., സിവിൽ എക്സൈസ് ഓഫീസർ സുരേന്ദ്രൻ
എം., വനിതാ സിവിൽ എക്സൈസ് ഓഫീസർ ആതിര. എം., ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.