വ്യാജ റസീറ്റുമായി പണപിരിവ് ; യുവതിയെ പിടികൂടി ഒരാൾ രക്ഷപ്പെട്ടു.

ചന്തേര: തിരുവനന്തപുരത്തെഅനാഥ കുട്ടികളുടെ സംരക്ഷണമെന്ന പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപിരിവ് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയെ പിടികൂടി നാട്ടുകാർ പോലീസിൽ ഏല്പിച്ചു.കാങ്കോൽ കുണ്ടയം കൊവ്വൽ സ്വദേശിനിയായ 35കാരിയെയാണ് പിടികൂടിയത്.ഇന്നലെ പടന്ന വടക്കേക്കാടാണ് സംഭവം.വീടുകൾ കയറി പിരിവ് നടത്തി വരുന്നതിനിടെയാണ് സംശയം തോന്നിയ നാട്ടുകാർ രസീതിലെ വിലാസത്തിൽ വിളിച്ച് അന്വേഷണം നടത്തിയത്. അത്തരത്തിൽ ഒരു സ്ഥാപനം ഉള്ളതായി വിവരമില്ലെന്ന് അറിഞ്ഞതോടെ പന്തികേട് തോന്നിയ യുവാവ് ഓടി രക്ഷപ്പെട്ടു തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് യുവതിയെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി ബന്ധുക്കളോടൊപ്പം ജാമ്യത്തിൽ വിട്ടു.