കല്ലുമുട്ടിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട കാറുകളിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ഇരിട്ടി : കല്ലുമുട്ടിയിൽ നിയന്ത്രണം വിട്ടകാർ നിർത്തിയിട്ട കാറുകളിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട 2 കാറുകളിൽ ഇടിക്കുകയുമായിരുന്നു. നിർത്തിയിട്ട കാറിൽ യാത്രക്കാരാരും ഇല്ലാത്തതും, ഈ സമയം ഇതുവഴി കാൽനടയാത്രക്കാർ ഇല്ലാത്തതും വലിയ അപകടമാണ് ഒഴിവാക്കിയത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവായി അപകടം നടക്കുന്ന ഒരിടം കൂടിയാണ് കല്ലുമുട്ടിയിലെ ഈ സ്ഥലം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: