കവർച്ചയെ തുടർന്ന് വാരത്തെ ആയിശ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വാരത്ത് വയോധികയായ ആയിശയെ കൊലപ്പെടുത്തിയ രണ്ടാം പ്രതിയെ ടൗൺ പോലീസ് അസമിൽ വച്ച് പിടികൂടി. അസം ബാർപ്പെട്ട സ്വദേശി നസറുൾ ആണ് അറസ്റ്റിലായത്. ഇയാളെ 15 ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണുർ എസ് എച്ച് ഒ
ശ്രിജിത്ത് കൊടേരി അറിയിച്ചു.
അന്വേഷണ സംഘം അസമിൽ വച്ച് ഏറെ സാഹസികമായാണ് നസറുളിനെ
പിടികൂടിയത്.
ഈ കേസിൽ നേരത്തെ അസം സ്വദേശിയായ
മഹിബുൾ ഹക്കി നെയും അറസ്റ്റ് ചെയ്തിരുന്നു.
നസറുളിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് കണ്ണുർ എസ് എച്ച് ഒ ശ്രീജിത്ത് കൊടേരി അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 23 നാണ് ആയിശയെ പ്രതികൾ അതിക്രൂരമായി ആക്രമിച്ചത്. വയോധിയുടെ സ്വർണ്ണാഭരണം കവർച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും ചേർന്ന് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ചികിൽസയ്ക്കിടെ സെപ്റ്റംബർ 23നാണ് ആയിശ മരണപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: