വിദേശമദ്യം പിടികൂടി.

പാപ്പിനിശ്ശേരി. എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ അബ്ദുൾ നാസർ ആർ.പി യും സംഘവും ചെറുകുന്ന്, പഴയങ്ങാടി, താവം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ താവത്ത് വെച്ച് എട്ട് കുപ്പി മദ്യവുമായി ചെറുതാഴം പുറച്ചേരിയിലെ കൊവ്വക്കാരൻ വീട്ടിൽ രാമചന്ദ്രനെ ( 62) പിടികൂടി.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർ മാരായ നിഷാദ്, ഷഫീഖ്,രാഹുൽ,കലേഷ് എന്നിവരും ഉണ്ടായിരുന്നു.

വിദേശമദ്യം പിടികൂടി.


പയ്യന്നൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖിൻ്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിൽ പയ്യന്നൂർ ടൗണിൽ നിന്നും 12 കുപ്പി വിദേശമദ്യവുമായി യുവാവിനെ പിടികൂടി.രാമന്തളി കല്ലേറ്റുംകടവിലെ പി.വി.രാമചന്ദ്രനെ (42)യാണ് പ്രിവന്റീവ് ഓഫീസർ ശ്രീനിവാസൻ. പി.വി യും സംഘവും പിടികൂടിയത്.റെയ്ഡിൽ പ്രി വന്റീവ് ഓഫീസർ സജിത്കുമാർ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ മനോജ് കെ ടി എൻ, ഷിജു വി വി, വിജിത് ടി വി, സജിൻ, സനേഷ്, സുരജ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: