തട്ടിപ്പു കേസ് ഉൾപ്പെടെ12 ഓളം കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

ശ്രീകണ്ഠാപുരം. തട്ടിപ്പു കേസ് ഉൾപ്പെടെ 12 ഓളം കേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവ് ജീവകാരുണ്യ പ്രവർത്തകൻ ചമഞ്ഞ് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെത്തി കുടുങ്ങി. ജീവകാരുണ്യ പ്രവർത്തനത്തിനായി കവലയിൽ ഗാനമേളക്ക് അനുവാദം ചോദിക്കാനെത്തിയ പിടികിട്ടാപ്പുള്ളി കൊല്ലം പനയം മഞ്ചു ഭവനത്തിൽ പ്രഭാകരൻ്റെ മകൻ പി.എസ്.മനീഷ് ലാൽ (45) ആണ് ശ്രീകണ്ഠാപുരം ഇൻസ്പെക്ടർ ഇ.പി.സുരേന്ദ്രൻ്റെ തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് പിടികൂടിയത്. അഞ്ചലംമൂട് സ്വദേശിയായ വൃക്കരോഗി അനീഷിൻ്റെ ചികിത്സ സഹായത്തിനായി വിവിധ സ്ഥലങ്ങളിൽ ഗാനമേള ഒരുക്കി പണം സ്വരൂ പിച്ചു വരുന്ന സംഘത്തിലായിരുന്നു ഇയാൾ.പയ്യന്നൂരിലും ഡിവിഷനിൽ തളിപ്പമ്പിലും ചിലയിടങ്ങളിൽ ഗാനമേള നടത്തിയതിനു പിന്നാലെപോലീസ് അനുവാദത്തിനായി സ്റ്റേഷനിൽ നൽകിയ ഫോൺ നമ്പറിൽ സംശയം തോന്നിയ ഇൻസ്പെക്ടർ ഇ പി.സുരേശനും സംഘവും മൊബെൽ നമ്പറിൽ വിളിച്ചപ്പോഴാണ് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളിയുടെ തനിനിറം പുറത്തു കൊണ്ടുവന്നത്. കോഴിക്കോട് പേരാമ്പ്ര സ്റ്റേഷനിൽ തട്ടിപ്പ്, അടിപിടി ,അപകടം, തുടങ്ങി ആറ് കേസുകളിൽ പിടികിട്ടാപ്പുള്ളിയായും 6 കേസുകളിൽ കോടതിവാറൻ്റും പുറപ്പെടുവിച്ചതായി കണ്ടെത്തി.തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് പേരാമ്പ്ര പോലീസുമായി ബന്ധപ്പെട്ട് പ്രതിയെ കൈമാറുകയായിരുന്നു. പാട്ടു പാടാനെത്തി നിരാശയോടെയാണ് പ്രതി പേരാമ്പ്ര പോലീസിനൊപ്പം പോയത്. അറസ്റ്റിലായ പ്രതിയെ പേരാമ്പ്ര പോലീസ് കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: