പേരാവൂരിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മുഖത്ത് ആസിഡൊഴിച്ചും വെട്ടിപ്പരിക്കേല്പിച്ചും രണ്ടാനച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച് ചികിത്സയിലായിരുന്ന മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ ( 50 ) മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആശുത്രിയിലായിരുന്നു അന്ത്യം. ഒക്ടോബർ 29-നാണ് ബിജു അക്രമിക്കപ്പെട്ടത്. പുലർച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം. ജീപ്പിൽ പോകുമ്പോൾ റോഡിൽ കല്ലുകൾ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. ജീപ്പിൽനിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തികൊണ്ട് ബിജുവിന്റെ

കൈയിൽ വെട്ടുകയും ആശുപത്രിയിൽ കൊണ്ടു പോകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ജീപ്പിന്റെ സീറ്റിൽ ആസിഡായതിനാൽ മറ്റൊരു വാഹനത്തിൽ അയൽവാസികളാണ് ബിജുവിനെ ഒരു മണിക്കൂറിനു ശേഷം പേരാവൂരിലെ
ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ അന്ന് തന്നെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു. ബിജുവിനെ അക്രമിച്ച കേസിൽ
രണ്ടാനച്ഛൻ മങ്കുഴി ജോസ് (67),
സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരൻ(58) എന്നിവർ റിമാൻഡിലാണ്.
പരേതനായ ചാക്കോയുടെയും ചാക്കോ.ഭാര്യ: ഷെൽമ. മകൻ:ലിയോ. സഹോദരങ്ങൾ: ബിന്ദു, ബിനു, ലിജോ. സംസ്കാരം പിന്നീട്.
ലീലാമ്മയുടെയും മകനാണ് ബിജു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: