കുളിക്കാനിറങ്ങിയവരെ കാണാതായി, രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായ സംഭവത്തില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കോട്ടയം മീനച്ചിലാറ്റിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയിരുന്നത്. ഷിബിന്‍ ജേക്കബിന്റെയും അലന്‍ കെസിയുടെയും മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡി വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തെരച്ചില്‍ നടത്തുകയാണ്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തതയില്ല. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: