ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും ; വൻ സുരക്ഷ

ര​ണ്ടു മാ​സ​ത്തി​ല​ധി​കം നീ​ളു​ന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും. വൈ​കു​ന്നേ​രം ന​ട തു​റ​ക്കു​ന്ന​തി​നു പി​ന്നാ​ലെ പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ അ​വ​രോ​ധി​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. വൃ​ശ്ചി​ക​പ്പു​ല​രി​യാ​യ 17-നു ​രാ​വി​ലെ ന​ട തു​റ​ന്നു മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ളാ​രം​ഭി​ക്കും. മ​ണ്ഡ​ല​കാ​ല​വും മ​ക​ര​വി​ള​ക്കും ക​ഴി​ഞ്ഞ് ജ​നു​വ​രി 20 വ​രെ നീ​ളു​ന്ന​താ​ണ് തീ​ര്‍​ഥാ​ട​ന​കാ​ലം.ക​ഴി​ഞ്ഞ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു തീ​ര്‍​ഥാ​ട​ന​കാ​ല​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളും പോ​ലീ​സ് ന​ട​പ​ടി​ക​ളും സൃ​ഷ്ടി​ച്ച അ​ല​യൊ​ലി​ക​ള്‍ കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്ന് മ​ല ക​യ​റാ​നെ​ത്തി​യ യു​വ​തി​ക​ള്‍​ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യ​തു മു​ത​ല്‍ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ളാ​ണ് ത​ല​വേ​ദ​ന​യാ​യ​ത്. ന​ട​പ​ടി​ക​ളും നി​രോ​ധ​നാ​ജ്ഞ​യും നി​ല​വി​ല്‍ വ​ന്ന​തോ​ടെ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ലം പൂ​ര്‍​ണ​മാ​യും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി.ഇ​തി​നി​ടെ ജ​നു​വ​രി ഒ​ന്നി​നു ന​ട​ന്ന വ​നി​താ മ​തി​ലും പി​റ്റേ​ന്ന് ര​ണ്ട് യു​വ​തി​ക​ള്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​താ​യ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വു​മൊ​ക്കെ ഏ​റെ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു. നി​ല​യ്ക്ക​ല്‍ മു​ത​ല്‍ തീ​ര്‍​ഥാ​ട​ന​പാ​ത​യി​ല്‍ നി​ല​നി​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റും കാ​ര​ണം ഭ​ക്ത​രു​ടെ വ​ര​വും കു​റ​ഞ്ഞു. വ​രു​മാ​നം കൂ​ടി ഇ​ടി​ഞ്ഞ​തോ​ടെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും താ​ളം​തെ​റ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: