ബഡ്സ് സ്കൂളിന് സഹായങ്ങൾ കൈമാറി

കണ്ണൂർ :കൊളച്ചേരിപ്പറമ്പ് ബഡ്സ് സ്പെഷ്യൽ സ്കൂളിന് വേണ്ടി കമ്പിൽ മേഖല എസ്.കെ.എസ്. എസ്.എഫ് സമാഹരിച്ച ഫ്രിഡ്ജ്, തയ്യൽമെഷീ൯, അലമാറ എന്നിവ മേഖല നേതാക്കൾ സ്കൂളിൽ വെച്ച് അധികൃതർക്ക് കൈമാറി. രണ്ട് മാസങ്ങൾക്ക് മുമ്പ് മേഖല നേതാക്കൾ നടത്തിയ സ്കൂൾ സന്ദർശനത്തിൽ വാഗ്ദാനം ചെയ്ത സാധനങ്ങളാണ് മേഖല നേതാക്കളുടേയും വിഖായ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൈമാറിയത്. മേഖല പ്രസിഡണ്ട് സുബൈർ ദാരിമി അധ്യക്ഷനായി. ജനറൽ സെക്രട്ടറി റിയാസ് പാമ്പുരുത്തി മേഖലയെ പരിചയപ്പെടുത്തി സംസാരിച്ചു. നാസർ ഫൈസി പാവന്നൂർ ,സി.വി ഇ൯ശാദ് മൗലവി, സുഹൈൽ നിരത്തുപാലം, നിസാർ കാരയാപ്പ്, അൽഫാസ് കമ്പിൽ, മുഷ്താഖ് ദാരിമി തുടങ്ങിയവർ സംബന്ധിച്ചു. വിഖായ പ്രവർത്തകർ കുട്ടികൾക്ക് മധുരവും സുഗന്ധവും വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: