തലശ്ശേരി സഹകരണ ആശുപത്രിയിൽ ടി.കൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

തലശ്ശേരി സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് ആയിരിക്കെ അന്തരിച്ച ടി.കൃഷ്ണൻ

അനുസ്മരണ യോഗം തലശ്ശേരി സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ചു. അനുസ്മരണായോഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ:എ.എൻ.ഷംസീർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി, തുടർന്ന് കെ.ശശിധരൻ,പണിക്കൻ രാജൻ, ഡോ:രാജീവ് നമ്പ്യാർ, എസ്.ടി.ജെയ്‌സൺ, ഡോ:മനോജൻ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി പ്രസിഡന്റ് അഡ്വ:കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ മിഥുൻ ലാൽ ഇ.എം. സ്വാഗതവും നജ്മ ഹാഷിം നന്ദി രേഖപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: