മണൽ മാഫിയയുമായി ബന്ധം: പൊലീസുകാരന് സസ്പെൻഷൻ

പഴയങ്ങാടി: മണൽ മാഫിയയുടെ ഒറ്റുകാരാനായ ‘പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.മാട്ടൂലിലെ മണൽ മാഫിയകൾക്ക് പോലീസ് സ്റ്റേഷനിലെ വിവരങ്ങൾ രഹസ്യമായി നൽകുന്നുവെന്ന ആരോപണത്തെ തുടർന്ന് പഴങ്ങാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനിൽകുമാറിനെയാണ് ജില്ലാ പോലീസ് സുപ്രണ്ട് ജി ശിവ വിക്രം സസ്പെൻഡ് ചെയ്തത് .

പഴങ്ങാടി എസ ഐ ബിനുമോഹന്റെ നേതൃത്വത്തിൽ മാട്ടൂൽ പഴങ്ങാടി ഭാഗത്ത് വൻതോതിൽ മണൽ വേട്ട നടത്തിയിരുന്നു. എസ്ഐയുടെ കൂടെ സജീവമായി പ്രവർത്തിച്ചയാളാണ് അനിൽകുമാർ എന്നാൽ രാത്രി നടത്തുന്ന റെയ്ഡിനെക്കുറിച്ച് മണൽ മാഫിയകൾക്ക് വിവരം ലഭിച്ചിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറാണ് വിവരങ്ങൾ ചോർത്തി നൽകുന്നത് എന്ന് കണ്ടെത്തിയത് .സിവൈ എസ് പി കെ വി വേണുഗോപാലിന്റെ അന്വേഷണത്തിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: