പൊതുനിരത്തിൽ പുകവലി ചോദ്യം ചെയ്ത മയ്യിൽ എസ്.ഐ രാഘവന് വധഭീഷണി

കഴിഞ്ഞ ദിവസം കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനു തുടർച്ചയായാണ് വധ ഭീഷണി ഉണ്ടായിരിക്കുന്നത്. +61468334227 എന്ന നമ്പറിൽ നിന്നുമാണ് ഇന്ന് രാവിലെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുകയും കേട്ടാലറയ്ക്കുന്ന തെറി പറയുകയും ചെയ്തത്. സംഭവത്തിൽ കേസെടുക്കുമെന്ന് മയ്യിൽ എസ് ഐ രാഘവൻ ‘കണ്ണൂർ വാർത്തകൾ’ ഓൺലൈനിനോട് പറഞ്ഞു. പൊതു സ്ഥലത്തു പുക വലിച്ച മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ദേഹ പരിശോധന നടത്തുന്നതിനിടെയാണ് വാക്കുതർക്കമുണ്ടാവുകയും സുഹൃത്ത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഇതിനു തുടർച്ചയായുണ്ടായ സംഭവം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. മണൽ മാഫിയക്കെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുന്ന മയ്യിൽ പോലീസിനെതിരെ മുൻപും പ്രചരണങ്ങളുണ്ടായിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: