ബസ്സ് ജീവനക്കാർക്ക് നേരെ ആക്രമം, പാനൂരിൽ ഇന്നും ബസ്സോട്ടം നിലച്ചു

ബസ്സ് ജീവനക്കാർക്ക് നേരെ ആക്രമം, പാനൂരിൽ ഇന്നും ബസ്സോട്ടം നിലച്ചു
കടവത്തൂർ -പാനൂർ – തലശ്ശേരി റൂട്ടിലോടുന്ന കെ.എൽ.58-D-9291 അക്ഷ ബസ്സ് ഡ്രൈവർ വിനീത് (27), ക്ലീനർസായത്ത് (22) എന്നിവർക്കാണ് സെൻട്രൽ എ ലാങ്കോട് വെച്ച് മർദ്ദനമേറ്റത്.പരിക്കേറ്റവരെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കടവത്തൂരിൽ നിന്നും പാനൂരിലേക്ക് വരുന്നതിനിടയിൽ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു.പാനൂർ-തലശ്ശേരി റൂട്ടിലോടുന്ന ശ്രീഹരി ബസ്റ്റ് ഡൈവർ എലാങ്കോട്ടെ കാട്ടീന്റെ വിട ആഷിത്ത് (30) നെ ഇന്നലെ മനേക്കരയിൽ വെച്ച് മർദ്ദിച്ചിരുന്നു’ ഇതേ തുടർന്ന് ബസ്സ് ജീവനക്കാർ പണിമുടക്കിയെങ്കിലും അക്ഷയ ബസ്സ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം എന്ന് സംശയിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: