ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവച്ചു
_പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറി_*
മന്ത്രിസഭയിൽനിന്ന് മൂന്നാമത്തെ വിക്കറ്റ് തെറിച്ചു  ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു
കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു
തോമസ്ചാണ്ടിക്കു വിനയായത് സ്വന്തം നിലയ്ക്കെടുത്ത തീരുമാനങ്ങൾ. രാജി വേണമെന്നു സ്വന്തം പാർട്ടിയായ എൻസിപിയിലും അഭിപ്രായമുയർന്ന സാഹചര്യത്തിൽ തോമസ് ചാണ്ടിക്കു രാജിയല്ലാതെ മറ്റു മാർഗവുമില്ലായിരുന്നു രാജ്യത്ത് അവശേഷിക്കുന്ന എകമന്ത്രി സ്ഥാനം എൻസിപിക്ക് നഷ്ടമായി
ഫോൺ വിളി വിവാദത്തിൽ കുടുങ്ങി എ.കെ.ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ മന്ത്രിയായ തോമസ് ചാണ്ടിക്ക് ഭൂമി സംബന്ധിച്ച ആരോപണങ്ങളേക്കാൾ തിരിച്ചടിയായത് സ്വന്തം വാക്കുകളാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി ‘ഒരു അന്വേഷണ ഏജൻസിക്കും തനിക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല’ എന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചതോടെ മുന്നണിയിൽ പുതിയ തർക്കങ്ങൾക്കു വഴി തുറന്നു.

എൽഡിഎഫിന്റെ ജനജാഗ്രതായാത്ര വെല്ലുവിളിക്കുള്ള വേദിയല്ലെന്നു തോമസ് ചാണ്ടിയെ വേദിയിൽവച്ചുതന്നെ തിരുത്തിയ കാനം പിന്നീട് പത്ര സമ്മേളനത്തിലും മന്ത്രിയെ തള്ളിപ്പറഞ്ഞു. റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന, മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ സെക്രട്ടറിയെ വേദിയിലിരുത്തി നടത്തിയ പരാമർശങ്ങൾ ചാണ്ടിയെ പിന്തുണച്ചിരുന്നവരെപ്പോലും മാറ്റി ചിന്തിപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് എൽഡിഎഫ് യോഗത്തിലുണ്ടായത്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും തോമസ് ചാണ്ടിയും യോഗത്തിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. മറ്റു ഘടകകക്ഷി നേതാക്കളും പന്ന്യന്റെ നിലപാടിനോടു യോജിച്ചു. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന കാര്യങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: